ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂര്‍ ശാഖയില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ ആറ് പേരെ പോലീസ് പിടികൂടി. ഹൈദരാബാദില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. മോഷണ മുതല്‍ കണ്ടെടുത്തു. ഇന്നലെയാണ് തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഹൊസൂരിലെ ശാഖയില്‍ തോക്കുധാരികളായ ഒരു സംഘം എത്തി കവര്‍ച്ച നടത്തിയത്.
ഏഴ് കോടി രൂപയുടെ 25 കിലോ സ്വര്‍ണവും 96,000 രൂപയുമാണ് കൊളളസംഘം കൊണ്ടുപോയത്. രാവിലെ പത്ത് മണിക്ക് ശാഖ തുറന്നയുടന്‍ മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം ഓഫീസിലേക്ക് കടക്കുകയായിരുന്നു. മാനേജറെ ഉള്‍പ്പെടെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച. തോക്കിന്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു നാടകീയ രംഗങ്ങള്‍.
മുത്തൂറ്റിന്റെ തന്നെ കൃഷ്ണഗിരി ശാഖയില്‍ രണ്ടാഴ്ച മുമ്പ് ഒരു മോഷണ ശ്രമം നടന്നിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കവെയാണ് നാടിനെ നടുക്കി മറ്റൊരു കവര്‍ച്ച നടന്നിരിക്കുന്നത്.











