വയനാട്: താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുസ്ലീം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. തിരുവമ്പാടിയടക്കം സഭയ്ക്ക് സ്വാധീനമുളള മണ്ഡലങ്ങളില്‍ സഹായമഭ്യര്‍ഥിച്ചാണ് സന്ദര്‍ശനം.
നിലവില്‍ തിരുവനമ്പാടിയില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വേണമെന്ന് സഭ യുഡിഎഫിനോട് ആവശ്യപ്പെട്ടതായി സൂചനകള്‍ പുറത്തുവന്നിരുന്നു. ലീഗിന്റെ സീറ്റായ തിരുവമ്പാടിയില്‍ കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥി തോറ്റു പോയതിനു കാരണം സഭയുടെ അതൃപ്തിയാണെന്ന് ആരോപണമുണ്ട്.
അതേസമയം സഭയില്‍ നിന്നൊരാള്‍ മത്സരിക്കണമെന്ന ഉറച്ച നിലപാട് കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. ഇത്തവണയും ലീഗ് സ്ഥാനാര്‍ത്ഥി നില്‍ക്കുമ്പോള്‍ സഭയുടെ അതൃപ്തി നീക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തുന്നത്. തിരുവമ്പാടിയില്‍ മത്സരിക്കാന്‍ മൂന്നോ നാലോ പേരുകള്‍ അടങ്ങുന്ന പട്ടികയും ലീഗ് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്.