മലപ്പുറം: മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം. മലപ്പുറത്ത് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് യോഗം ചേരുന്നത്.
പി.കെ കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ് എന്നിവര്‍ നേരിട്ടും മറ്റു നേതാക്കള്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുക്കും. എം. സി കമറുദ്ദീന്റെ അറസ്റ്റ്, കെ.എം ഷാജിക്കെതിരെയുളള അന്വേഷണം, കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനം ഒഴിയല്‍ എന്നീ വിഷയങ്ങളും ചര്‍ച്ചയാവും.