കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ നാളുകളായി സമരമുഖത്തുള്ള കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഗീത സംവിധായകന്‍ ബിജിബാല്‍. അറബിക്കഥ എന്ന ചിത്രത്തിലെ വിപ്ലവ ഗാനം പാടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഉണ്ണുന്ന ചോറിന് കര്‍ഷകര്‍ക്കൊപ്പം’ എന്ന ഹാഷ് ടാഗോടെയാണ് ബിജിബാല്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
https://www.facebook.com/732339178/videos/10159937747249179/
നേരത്തെ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ബോളീവുഡ്, തമിഴ്, മലയാളം സിനിമാരംഗത്തുള്ള നിരവധി പേരാണ് രംഗത്തെത്തിയത്. രാവെന്നോ പകലെന്നോ ഇല്ലാതെ കൊടുംതണുപ്പില്‍ പോരാടുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഗായകനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ് ഒരുകോടി രൂപ നല്‍കിയിരുന്നു.
അഭിനേതാക്കളായ കമല്‍ ഹസന്‍,പ്രകാശ് രാജ്, പ്രിയങ്ക ചോപ്ര, കാര്‍ത്തി, സോനം കപൂര്‍, അനുഭവ് സിന്‍ഹ തുടങ്ങിയ കാലാ-സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.