മലപ്പുറം: മലപ്പുറം കീഴാറ്റൂരില്‍ യുവാവ് കുത്തേറ്റുമരിച്ചു. കീഴാറ്റൂര്‍ ഒറവുംപുറത്ത് ആര്യാടന്‍ മുഹമ്മദ് സമീര്‍ (29) ആണ് മരിച്ചത്. കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കാണ് കാരണം. ഗുരുതരമായി പരിക്കേറ്റ സമീറിനെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മരിച്ചത്. സമീറിന്റെ ബന്ധു ഹംസക്കും പരുക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ നിസാം, അബ്ദുല്‍ മജീദ്, മൊയീന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.











