കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെറുവാടി പഴം പറമ്പില്‍ മുഹ്‌സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് ഏറെ നാളായിട്ടില്ല. കുടുംബ വഴക്ക് പതിവായിരുന്നുവെന്നും ഷഹീറിന് സംശയരോഗം ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. മുഹ്‌സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.











