കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഒത്താശയോടെ ചട്ടം ലംഘിച്ച് പി.ആർ കമ്പനി മാനേജർ സ്മിതാ മേനോനെ 2019 നവമ്പറിൽ അബുദാബിയിൽ വെച്ചു നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തത് സംബന്ധിച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പ് ജോയൻറ് സെക്രട്ടറി (PSP &CPO) പാസ്പോർട്ട് സേവാ പ്രോഗ്രാം & ചീഫ് പാസ്പോർട്ട് ഓഫീസർ, അരുൺ കെ ചാറ്റർജിയിൽ നിന്നും റിപ്പോർട്ട് തേടി.
ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ പരാതിയിലാണ് നടപടി -ആദ്യം താനല്ല അനുവാദം നൽകിയതെന്ന മറുപടി നൽകിയ വി.മുരളീധരൻ പിന്നീട് സ്മിതാ മേനോൻ്റെ ഫേസ്ബുക്ക് വന്നതോടെ നിലപാട് മാറ്റുകയായിരുന്നു. തനിക്കെതിരെ പ്രധാനമന്ത്രിക്ക് നൽകിയ പരാതിക്ക് പ്രധാനമന്ത്രി മറുപടി നൽകുമെന്ന മുരളീധരന്റെ പ്രസ്താവന ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ ഒരു സഹമന്ത്രി കൊച്ചാക്കിയെന്ന പ്രതീതിയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.