Web Desk
ലോകോത്തര നിലവാരത്തില്‍ തിരുവനന്തപുരത്ത് മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സമുച്ചയ
നിര്‍മ്മാണം പൂര്‍ത്തിയായി. ഇതോടെ നഗരത്തിലെ പാര്‍ക്കിംഗ് സംവിധാനമില്ലായ്മയ്ക്ക് പരിഹാരം കണ്ടിരിക്കുകയാണ് നഗരസഭ. 2 ബ്ലോക്കുകളിലായി ഏഴു നിലകളില്‍ 102 കാറുകള്‍ പാര്‍ക്കു ചെയ്യാവുന്ന രീതിയില്‍ കോര്‍പ്പറേഷന്‍ ഓഫീസ് വളപ്പിലെ പാര്‍ക്കിങ് സ്ഥലത്താണ് പണിതിട്ടുള്ളത്. പൂര്‍ണമായും യന്ത്രവത്കൃത സംവിധാനം ഉപയോഗിച്ചു 5.64 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. കോയമ്പത്തൂരിലെ സീഗര്‍ കമ്പനിക്കായിരുന്നു നിര്‍മ്മാണ ചുമതല. ഓഗസ്റ്റിലാണ് നിര്‍മാണം ആരംഭിച്ചത്. ഇതുകൂടാതെ പുത്തരിക്കണ്ടം മൈതാനത്ത് 11.74 കോടി രൂപ ചിലവിട്ട് മറ്റൊരു പാര്‍ക്കിംഗ് സംവിധാനവും വരുന്നുണ്ട്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരുവനന്തപുരം നഗരസഭ മൾട്ടി ലെവൽ കാർ പാർക്കിങ് സംവിധാനം ഒരുക്കുന്നത്.
216 കാര്‍, 45 ഓട്ടോറിക്ഷ, 240 ബൈക്ക് എന്നിവ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ബഹുനില പാര്‍ക്കിംഗ് സമുച്ചയത്തിന്‍റെ നിര്‍മാണം ആരംഭിക്കാനുള്ള നടപടി പൂര്‍ത്തിയായിട്ടുണ്ട് . മെഡിക്കല്‍ കോളേജിലും തമ്പാനൂരിലും 252 കാര്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ബഹുനില പാര്‍ക്കിംഗ് സംവിധാനത്തിന്‍റെ നിര്‍മാണവും പ്രാഥമിക ഘട്ടത്തിലാണ്. 22 കോടി രൂപ വീതമാണ് ഈ രണ്ട് പാര്‍ക്കിംഗ് സംവിധാനത്തിന്‍റെ ചെലവ്. ഇതു കൂടി വരുന്നതോടെ നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്ങ്ങള്‍ക്കു ഒരു പരിധിവരെ പരിഹാരമാകും.













