സ്വപ്നയെ ഒളിവിൽ പാർപ്പിക്കുന്നത് സർക്കാരിലെ ഉന്നതർ എന്ന് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോഫെപോസ നിയമപ്രകാരം കേസെടുക്കണം, മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ബിജെപി സിപിഐഎമ്മുമായി ചേർന്ന് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കരുത്. വിഷയത്തിൽ കേന്ദ്രസർക്കാരും ബിജെപി നേതൃത്വവും ഇടപെടണമെന്ന് കെ പി സി സി പ്രസിഡന്‍റ് പറഞ്ഞു.
സ്വപ്നയ്ക്ക് ഐടി വകുപ്പിൽ എങ്ങനെ നിയമനം ലഭിച്ചെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. കഴിഞ്ഞ നാല് വർഷത്തിനിടെ മുഖ്യമന്ത്രി അറിയാതെ ഒരു നിയമനവും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.