തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ പൊതുരാഷ്ട്രീയം ചര്‍ച്ചയാകാത്തത് ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാരിന്റെ പരാജയം വേണ്ടവിധം ജനങ്ങളില്‍ എത്തിക്കാനായില്ല. കെപിസിസിയുടെ സാമ്പത്തിക പ്രതിസന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
വീഴ്ച്ചകള്‍ എവിടെയെന്ന് സൂക്ഷമമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.