കെയ്‌റോ: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് പോസിറ്റീവായത്.
ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ടോഗോയ്‌ക്കെതിരായ ആഫ്രിക്കന്‍ കപ്പ് യോഗ്യതാ മത്സരിത്തിനായി ഈജിപ്ഷ്യന്‍ ദേശീയ ടീമിനൊപ്പമായിരുന്നു സലാ. സലായ്ക്ക് ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും പോസിറ്റീവായതോടെ താവം നിരീക്ഷണത്തിലാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
സലായുമായി സമ്പര്‍ക്കം പുലര്‍ത്തിയ താരങ്ങള്‍ എല്ലാം ക്വാറന്റൈനില്‍ കഴിയുകയാണ്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സലായ്ക്ക് കോവിഡ് ബാധിച്ചത് ലിവര്‍പൂളിന് കനത്ത തിരിച്ചടിയാണ്. പരിക്ക് കാരണം വില്‍ജില്‍ വാന്‍ ഡൈക്ക്, ജോ ഗോമസ് എന്നിവരും മാറിനില്‍ക്കുകയാണ്.