കെ.അരവിന്ദ്
ഇന്ത്യയില്‍ ഏറെ പ്രചാരമില്ലാത്ത ഒരു ധനകാര്യ സേവനമാണ് റിവേഴ്‌സ് മോര്‍ട്‌ഗേജ് ലോണ്‍. ഭവന വായ്‌പയ്‌ക്ക് നേര്‍വിപരീതമായ ധനകാര്യ സേവനമാണ് ഇത്. ഭവന വായ്‌പ ഭവനം പണയപ്പെടുത്തി എടുക്കുന്ന വായ്‌പയാണെങ്കില്‍ ഭവനം പണയപ്പെടുത്തി ഒരു സ്ഥിരം വരുമാനം തരപ്പെടുത്തുന്ന രീതിയാണ് റിവേഴ്‌സ് മോര്‍ട്‌ഗേജ് ലോണ്‍.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മറ്റൊരു വരുമാന മാര്‍ഗവുമില്ലാതിരിക്കുമ്പോള്‍ ആശ്രയിക്കാവുന്ന രീതിയാണ് ഇത്. വരുമാനത്തിനായി മക്കളെ ആശ്രയിക്കാനാകാത്ത മുതിര്‍ന്ന പൗ രന്മാരായ മാതാപിതാക്കള്‍ക്ക് ജീവിത സാ യാഹ്നം സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ആശ്രയിക്കുന്ന അവസാന മാര്‍ഗമായി ഈ രീതിയെ കാണാം.
ബാങ്കില്‍ ഭവനം പണയപ്പെടുത്തുന്നതോ ടെ ഭവന വിലയുടെ നിശ്ചിത ശതമാനം വീട്ടുടമസ്ഥന് വായ്‌പയായി ലഭിക്കുന്നു. സാധാരണ നിലക്ക് ഇത് ഭവന വിലയുടെ 60-65 ശതമാനമായിരിക്കും. ഉദാഹരണത്തിന് ഒരു കോടി രൂപ വില വരുന്ന ഭവനത്തിന് 60-65 ലക്ഷം രൂപ വായ്‌പയായി ലഭിക്കും. വീട്ടുടമസ്ഥന് ഒന്നിച്ചൊരു തുകയായോ മാസഗഡു ആയോ ഇത് സ്വീകരിക്കാം. പ്രതിമാസം നിശ്ചിത തുകയായാണ് പണം സ്വീകരിക്കുന്നതെങ്കില്‍ അത് നിശ്ചിത കാലയളവിലേക്ക് ആയിരിക്കും. പരമാവധി 15 വര്‍ഷമായിരിക്കും കാലയളവ്. ഇങ്ങനെ ലഭിക്കുന്ന തുകയ്‌ക്ക് ആദായ നികുതിയോ മൂലധന നേട്ട നികുതിയോ ബാധകമായിരിക്കില്ല.
ഈ നിശ്ചിത കാലയളവ് കഴിയുന്നതു വരെ വീട്ടുടമയ്‌ക്ക് നിശ്ചിത വരുമാനം ബാ ങ്കില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കും. ഈ കാലയളവിനു ശേഷവും വീട്ടുടമയ്‌ക്ക് ജീവിതാ ന്ത്യം വരെ ഭവനത്തില്‍ താമസിക്കാം. മരണം സംഭവിക്കുന്നതു വരെ വായ്‌പ തിരിച്ചടയ്‌ക്കാനുള്ള ബാധ്യത വീട്ടുടമയ്‌ക്കില്ല. വീട്ടുടമ മരണപ്പെട്ടതിനു ശേഷം മക്കള്‍ക്ക് വായ്‌പ തിരിച്ചടയ്‌ക്കുകയും ഭവനത്തിന്റെ ഉടമസ്ഥത നിലനിര്‍ത്തുകയും ചെയ്യാം. മക്കള്‍ വായ്‌പ തിരിച്ചടയ്‌ക്കുന്നില്ലെങ്കില്‍ ഭവനം ബാങ്കിന് വിട്ടുകൊടുക്കേണ്ടി വരും.
വീട്ടുടമയ്‌ക്ക് ജീവിത കാലത്തിനിടെ ഭവനം മറ്റൊരാള്‍ക്ക് വില്‍ക്കാവുന്നതാണ്. അ ങ്ങനെ ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍ വില്‍പ്പന നടത്തുന്നതിന് മുമ്പായി വായ്‌പ തിരിച്ചടച്ചിരിക്കണം.
സാധാരണ നിലയില്‍ റിവേഴ്‌സ് മോര്‍ട്‌ഗേജ് ലോണ്‍ ലഭ്യമാകുന്നതിനുള്ള കുറഞ്ഞ പ്രായം 60 വയസ് ആണ്. ദമ്പതികള്‍ ചേര്‍ ന്നാണ് വായ്‌പ എടുക്കുന്നതെങ്കില്‍ ഭാര്യയുടെ പ്രായം കുറഞ്ഞത് 58 വയസ് ആയിരിക്കണം. വായ്‌പ എടുക്കുന്നയാളുടെ പ്രായം അനുസരിച്ച് 10 വര്‍ഷം മുതല്‍ 15 വര്‍ഷം വരെയായിരിക്കും കാലയളവ്. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്‌ബിഐ റി വേഴ്‌സ് മോര്‍ട്‌ഗേജ് ലോണ്‍ ആയി നല്‍കുന്ന പരമാവധി തുക ഒരു കോടി രൂപയാണ്. കുറ ഞ്ഞ തുക മൂന്ന് ലക്ഷം രൂപ. എസ്‌ബിഐ ഇത്തരം വായ്‌പക്ക് ഈടാക്കുന്ന പലിശ നിലവില്‍ 9.05 ശതമാനമാണ്.
ഭവനത്തിന്റെ വൈകാരിക മൂല്യം വളരെ ഉയര്‍ന്നതാണ് എന്നതിനാല്‍ ഇന്ത്യയില്‍ റിവേഴ്‌സ് മോര്‍ട്‌ഗേജ് ലോണ്‍ പ്രചാരം കുറ ഞ്ഞ വായ്‌പാ പദ്ധതിയാണ്. അതേ സമയം മറ്റൊരു വരുമാന മാര്‍ഗവുമില്ലെങ്കില്‍ അവസാന സങ്കേതമായി ഈ പദ്ധതിയെ ആശ്രയിക്കാവുന്നതാണ്. സ്വന്തം ഭവനത്തില്‍ ജീ വിതാന്ത്യം വരെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭവനം വിറ്റ് വാടക വീട്ടിലേക്ക് മാറുന്നതു പോലുള്ള വൈകാരികമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്ന കാര്യങ്ങളെ ഇ ത്തരം വായ്‌പയിലൂ ടെ ഒഴിവാക്കാം.



















