Web Desk
ലഡാക്ക്: ഭൂവിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്നവര്‍ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത്തരം ശക്തികള്‍ മണ്ണടിയും, അതാണ് ലോകത്തിന്റെ അനുഭവം. ഭൂമി പിടിച്ചെടുക്കല്‍ കാലം കഴിഞ്ഞു, ഇത് വികസന വാദത്തിന്റെ കാലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശത്രുക്കളുടെ കുടിലശ്രമങ്ങളൊന്നും വിജയിക്കില്ല. രാജ്യത്തെ രക്ഷിക്കാന്‍ എന്ത് ത്യാഗത്തിനും നമ്മള്‍ തയ്യാറാണ്. സമാധാനം കൊണ്ടുവരാന്‍ ധീരതയാണ് ആവശ്യം. ഇന്ത്യ ശക്തിയില്‍ നിന്ന് കൂടുതല്‍ ശക്തിയിലേക്ക് കുതിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബന്ധത എല്ലാവര്‍ക്കും അറിയാം. രാജ്യം പുതിയ ആയുധങ്ങള്‍ വികസിപ്പിക്കുന്നു. ദുര്‍ബലനായാല്‍ സമാധാനം ഉറപ്പാക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വയംപര്യാപ്തമാകാനുള്ള രാജ്യത്തിന്‍റെ പരിശ്രമത്തിന് സൈന്യം മാതൃകയാണ്. ശത്രുവിനെ നിങ്ങള്‍ പാഠം പഠിപ്പിച്ചു. സൈന്യം എല്ലാ ഭാരതീയരുടേയും അഭിമാനമായി. ഗാല്‍വാന്‍ ഇന്ത്യയുടേതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.











