Web Desk
ലഡാക്ക്: സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്‍റെ ധൈര്യമാണ് നമ്മുടെ ശക്തി. രാജ്യം മുഴുവന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു. സൈന്യത്തിന്‍റെ ത്യാഗം വിലമതിക്കാനാകാത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം വീരജവാന്മാരുടെ കരങ്ങളില്‍ സുരക്ഷിതമാണ്. ഇന്ത്യന്‍ സൈന്യത്തിന്‍റെ ദൃഢനിശ്ചയത്തെ ലോകത്താര്‍ക്കും തോല്‍പ്പിക്കാനാകില്ല. രാജ്യത്തിന് മുഴുവന്‍ സൈന്യത്തിന്‍റെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ട്. ലോകത്തിന് സൈനികര്‍ നല്‍കിയത് വ്യക്തമായ സന്ദേശമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
#WATCH “Age of expansionism is over, this is the age of development. History is witness that expansionist forces have either lost or were forced to turn back,” PM Modi in #Ladakh pic.twitter.com/0GzeF0K4ul
— ANI (@ANI) July 3, 2020
രാജ്യത്തിന് വേണ്ടി ഗാല്‍വാനില്‍ വീരമൃത്യു വരിച്ച സൈനികരുടേയും അമ്മമാര്‍ക്കും പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചു. സൈനികരുടെ ത്യാഗം രാജ്യം എന്നും ഓര്‍ക്കും. ഇത് രാജ്യസ്‌നേഹികളുടെ ഭൂമിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
#WATCH We are the same people who pray to the flute playing Lord Krishna but we are also the same people who idolise and follow the same Lord Krishna who carries the ‘Sudarshana Chakra’: PM Modi in Ladakh pic.twitter.com/lAqCjeXpqv
— ANI (@ANI) July 3, 2020
സ്വയംപര്യാപ്തമാകാനുള്ള രാജ്യത്തിന്‍റെ പരിശ്രമത്തിന് സൈന്യം മാതൃകയാണ്. ശത്രുവിനെ നിങ്ങള്‍ പാഠം പഠിപ്പിച്ചു. സൈന്യം എല്ലാ ഭാരതീയരുടേയും അഭിമാനമായി. ഗാല്‍വാന്‍ ഇന്ത്യയുടേതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Atmanirbhar Bharat ka sankalp aapke ke tyaag, balidaan , pursharth ke karan aur bhi mazboot hota hai: PM Modi in Ladakh pic.twitter.com/8clmfg4qdA
— ANI (@ANI) July 3, 2020
രാജ്യം കൂടുതല്‍ കൂടുതല്‍ ശക്തമാകുകയാണ്. ഇന്ത്യയുടെ ശക്തി ലോകം തിരിച്ചറിയുന്നു. ലോക സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബന്ധത എല്ലാവര്‍ക്കും അറിയാം. രാജ്യം പുതിയ ആയുധങ്ങള്‍ വികസിപ്പിക്കുന്നു. ദുര്‍ബലനായാല്‍ സമാധാനം ഉറപ്പാക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിച്ചു. സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും കരസേന മേധാവി എം എം നര്‍വാനെയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്.











