ഡല്‍ഹി: സ്വകാര്യവല്‍ക്കരണം വ്യാപകമാക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ നടത്തല്‍ സര്‍ക്കാരിന്റെ ജോലിയല്ല. ഓഹരി വിറ്റഴിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തന്ത്രപ്രധാന മേഖലകളില്‍പ്പോലും ചുരുക്കം പൊതുമേഖലാസ്ഥാപനങ്ങള്‍ മതി. ക്ഷേമപദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് മോദി പറഞ്ഞു.











