കോഴിക്കോട്: കേരളാ കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണിക്കെതിരേ വിമർശനവുമായി യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ജോസിന് അധികകാലം ഇടതുമുന്നണിയിൽ തുടരാനാകില്ല.
കെ.എം. മാണി എൽഡിഎഫിൽ പോയിരുന്നെങ്കിലും രണ്ടു വർഷത്തിനുള്ളിൽ തിരികെ പോന്നു. അത്രകാലം പോലും ജോസിന് ഇടതുമുന്നണിയിൽ നിൽക്കാനാകില്ലെന്നും ഹസൻ പറഞ്ഞു.











