തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രി ഇ.പി. ജയരാജന് ആശുപത്രി വിട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് മന്ത്രിയെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ ബുധനാഴ്ച രാത്രി ഏഴ് മണിയോടെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.


















