ഇടുക്കി: ഏലത്തോട്ടത്തില്‍ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തിലാണ് സംഭവം. മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് മൊഴി.
സംഭവത്തില്‍ തോട്ടം സൂപ്രണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോട്ടത്തിന്റെ ഉടമ ഒളിവിലാണ്. എന്നാല്‍ നായാട്ടിനിടെ വാക്കുതര്‍ക്കത്തിനിടയില്‍ ഉണ്ടായ കൊലപാതകമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.











