കെ.അരവിന്ദ്
ഡല്‍ഹിയില്‍ വാതക വിതരണം നടത്തുന്ന കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). 1998ല്‍ ഗെയിലിന്റെയും ബിപിസിഎല്ലിന്റെയും സംയുക്ത സംരംഭമായി തുടങ്ങിയ ഐജിഎല്ലിന്റെ പ്രധാന ബിസിനസ് പ്രകൃതി വാതക വിതരണമാണ്. ഡല്‍ഹി സര്‍ക്കാരിന് കമ്പനിയില്‍ അഞ്ച് ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 2003 ഡിസംബറിലാണ് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്‌തത്.
ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്ക് കമ്പനി വാതകം വിതരണം ചെയ്യുന്നു. 1999ല്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോല്‍ കമ്പനിക്ക് ഒന്‍പത് സിഎന്‍ജി (കംപ്രസ്‌ഡ് നാച്വറല്‍ ഗ്യാസ്) സ്‌റ്റേഷനുകളും 10,000 പിഎന്‍ജി (പൈപ്‌ഡ് നാച്വറല്‍ ഗ്യാസ്) ഉപഭോക്താക്കളും മാത്രമാണുണ്ടായിരുന്നത്. ഇന്ന് കമ്പനിക്ക് ദില്ലിയിലും നോയിഡയിലും ഗാസിയാബാദിലുമായി 463 സിഎന്‍ജി സ്റ്റേഷനുകളുണ്ട്. 6.36 ലക്ഷം വീടുകളിലാണ് കമ്പനി പിഎന്‍ജി എത്തിക്കുന്നത്. 4100 വ്യാവസായിക യൂണിറ്റുകള്‍ക്കും കമ്പനി പിഎന്‍ജി വിതരണം ചെയ്യുന്നു.
നടപ്പു സാമ്പത്തിക വര്‍ഷം മികച്ച പ്രകടനമാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് കാഴ്‌ച വെച്ചത്. വാണിജ്യാടിസ്ഥാനത്തിലുള്ള വാതക കണക്ഷന്‍ നല്‍കുന്നതില്‍ ഓരോ വര്‍ഷവും കമ്പനി നൂറ് ശതമാനം വളര്‍ച്ചയാണ് കൈവരിക്കുന്നത്. ബസുകള്‍ക്ക് സിഎന്‍ജി നിറയ്‌ക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ സംവിധാനങ്ങളിലൊന്നാണ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളത്. വാതക വിതരണ ത്തിനായി ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലുമായി അഞ്ച് ശൃംഖലകളുണ്ട്.
ഓഹരി സൂചികയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന പ്രകടനമാണ് കഴിഞ്ഞ വര്‍ഷ ങ്ങളില്‍ ഈ ഓഹരി കാഴ്‌ച വെച്ചത്. 2020 തുടങ്ങിയതിനു ശേഷം 14.5 ശതമാനം നേട്ടമാണ് ഈ ഓഹരി നല്‍കിയത്. അതേ സമയം എസ്&പി ബിഎസ്‌ഇ മിഡ്‌കാപ് സൂചിക 2019ല്‍ ഏഴ് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ഓഹരി വിപണിയിലെ തിരുത്തല്‍ കാര്യമായി ബാധിക്കാത്ത ഓഹരികളിലൊ ന്നാണ് ഐജിഎല്‍. നിക്ഷേപകര്‍ക്ക് ദീര്‍ഘ കാല ലക്ഷ്യത്തോടെ വാങ്ങാവുന്ന ഓഹരിയാണ് ഇത്. വാതക വിതരണ മേഖല യിലെ ഐജിഎല്ലിന്റെ വളര്‍ച്ചാ സാധ്യത മുന്‍നിര്‍ത്തി വിലയിരുത്തുമ്പോള്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഈ ഓഹരി നിക്ഷേപ കര്‍ക്ക് മികച്ച നേട്ടം നല്‍കാന്‍ സാധ്യത യുണ്ട്.



















