സ്ത്രീകള്‍ നിക്ഷേപവും ഇന്‍ഷുറന്‍സും നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Personal Finance mal

കെ.അരവിന്ദ്

തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ സാ ന്നിധ്യം വര്‍ധിച്ചതോടെ ജോലി ചെയ്യുന്ന ഭര്‍ തൃമതികളുടെയും അമ്മമാരുടെയും എണ്ണം പെരുകി. വരുമാനം ഉണ്ടാക്കുന്ന സ്ത്രീകളുടെ പ്രാതിനിധ്യം കുടുംബങ്ങളില്‍ വര്‍ധിച്ചു. ഭര്‍ ത്താവിനൊപ്പം ചേര്‍ന്ന് ഭവനവായ്പയെടുക്കുകയും മാതാപിതാക്കളുടെയും കുട്ടികളുടെയും സാമ്പത്തിക സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന രീതിയില്‍ കുടുംബങ്ങളിലെ സ്ത്രീകളുടെ റോള്‍ പാടേ മാറികഴിഞ്ഞു. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് ഗണ്യമായ സംഭാവന ചെയ്യുമ്പോഴും നിക്ഷേപം, ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള സാമ്പത്തിക ആസൂത്രണത്തിന്റെ കാര്യത്തില്‍ വരുമാനമുണ്ടാക്കുന്ന സ്ത്രീകള്‍ ഇ പ്പോഴും പുരുഷന്‍മാര്‍ക്കു പിന്നില്‍ തന്നെയാണ്.

ഭര്‍ത്താവിനൊപ്പം ചേര്‍ ന്ന് ബാങ്ക് വായ്പയെടുക്കുകയും അതിന്റെ ഇഎംഐയുടെ ഒരു പങ്ക് അടക്കുകയും ചെയ്യുന്നുണ്ടാകാം, കുട്ടികളുടെ ട്യൂഷന്‍ ഫീസ് യഥാസമയം അടക്കുന്നതില്‍ ശ്രദ്ധിക്കുന്നുണ്ടാകാം, മാതാപിതാക്കളുടെ ആരോഗ്യ പരിശോധനകള്‍ക്കു വേണ്ട ഫണ്ട് സ്വരൂപിക്കുന്നുണ്ടാകാം. പക്ഷേ ഇത്തരം സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നിര്‍വഹി ക്കുമ്പോഴും തന്റെ ജീ വിത പങ്കാളിക്കുള്ള തു പോലുള്ള നിക്ഷേപ ആസൂത്രണമോ ഇന്‍ഷുറന്‍സോ ഇല്ലാത്തവരാണ് ജോലി ചെയ്യുന്ന പല സ്ത്രീകളും.

Also read:  ടിആര്‍പി തട്ടിപ്പ്: റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി അറസ്റ്റില്‍

ലൈഫ് ഇന്‍ഷുറന്‍ സ് തന്നെ ഉദാഹരണം. വരുമാനമില്ലാത്തവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് ആവശ്യമില്ലെന്നതാണ് അടിസ്ഥാന ത ത്വം. അവരുടെ അപ്രതീക്ഷിത വിയോഗം മറ്റുള്ളവരുടെ സാമ്പത്തിക നിലയെ ബാധിക്കുന്നില്ലെന്നതാണ് കാരണം. അതിനാല്‍ വീട്ടമ്മമാര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് ആവശ്യമില്ലെന്നാണ് പറയാറുള്ളത്. എന്നാല്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് ആവശ്യമാണ്. അവ രെ ആശ്രയിച്ചിരിക്കുന്ന മാതാപിതാക്കളുടെയും കുട്ടികളുടെയും സാമ്പത്തിക നില തന്റെ അപ്രതീക്ഷിതമായ മരണം മൂലം അവതാളത്തിലാകാതിരിക്കാന്‍ ജോലി ചെയ്യുന്ന സ്ത്രീയും ലൈഫ് ഇന്‍ഷുറന്‍സ് എടുക്കേണ്ടതുണ്ട്.

Also read:  ഓഹരി വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും ഇടിവ്

ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്ന സ്ത്രീ കളാകട്ടെ അത് തിരഞ്ഞെടുക്കുന്നത് പലപ്പോ ഴും തെറ്റായ രീതിയിലാണ്. പലരും നിക്ഷേ പം കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്മെന്റ് പോളിസികളോ മണിബാക്ക് പോളിസികളോ ആണ് എടുക്കാറുള്ളത്. ഇത്തരം പോളിസികള്‍ ആകട്ടെ ലൈഫ് ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ അനുയോജ്യമല്ല. ജീവിത പരിരക്ഷക്കു വേണ്ടത് ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ അഥവാ പ്രൊട്ടക്ഷന്‍ പോളിസികള്‍ ആണ്. പോളിസി ഉടമക്ക് മരണം സംഭവിച്ചാല്‍ ഉയര്‍ന്ന സം അഷ്വേര്‍ഡ് തുക കിട്ടുന്നതിനുള്ള പോളിസികളാണ് ഇവ. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് ഭവനവായ്പ എടുക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ടേം പോളിസി വായ്പക്കുള്ള പരിരക്ഷ കൂടിയാകുന്നു.

Also read:  കോവിഡ് പ്രതിസന്ധി; ട്വന്റി 20 ലോകകപ്പ് മാറ്റിവെച്ചു

സ്വന്തം നിലയില്‍ നിക്ഷേപം നടത്തുന്നതിനും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. റിട്ടയര്‍മെന്റിനു ശേഷമുള്ള വരുമാനത്തിനായി നടത്തുന്ന നിക്ഷേപത്തിന് പുറമെ തന്നെ ആശ്രയിച്ചിരിക്കുന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയും നിക്ഷേപമുണ്ടാകണം. മാതാപിതാക്കള്‍ക്കു വേണ്ടിയുള്ള നിക്ഷേപത്തില്‍ റിസ്‌ക് കുറക്കണമെന്നതിനാല്‍ സ്ഥിരനിക്ഷേപ മാര്‍ഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാമെങ്കില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള നിക്ഷേപത്തില്‍ റിസ്‌ക് കൂടുതലാണെങ്കിലും ഓഹരി ബന്ധിത നിക്ഷേപത്തിനാകണം പ്രാ ധാന്യം. 35-40 വയസുള്ള ഒരു സ്ത്രീ റിട്ടയര്‍ മെന്റിനു ശേഷമുള്ള വരുമാനത്തിനായി നടത്തുന്ന നിക്ഷേപത്തില്‍ 60-65 ശതമാനം ഓ ഹരി ബന്ധിത ഉല്‍പ്പന്നങ്ങളാകണം ഉള്‍പ്പെടുത്തേണ്ടത്.

 

Around The Web

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »