Web Desk
മാഡ്രിഡ്: ഫുഡ്ബോള്‍ ഇതിഹാസം ലയേണല്‍ മെസി കരിയറിലെ 700 ഗോള്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിട്ടും മെസിക്കും ബാഴ്സലോണയ്ക്കും നിരാശതന്നെ ഫലം. ലാലീഗയില്‍ ബാഴ്‌സലോണ – അത്‌ലറ്റികോ മാഡ്രിഡ് പോരാട്ടത്തില്‍ പനേങ്ക കിക്കിലൂടെ മെസി തന്‍റെ 700 ഗോള്‍ തികച്ചങ്കിലും കളി സമനില വഴങ്ങേണ്ടി വന്നു.
https://twitter.com/MessiCF10/status/1278074323949895680
ലാലിഗയില്‍ ബോഴ്സലോണയുടെ തുടര്‍ച്ചയായ രണ്ടാം സമനിലയാണ് ഇത്. കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെതിരെ രണ്ടുതവണ മുന്നിലെത്തിയിട്ടും സമനിലയായിരുന്നു ഫലം. കളിയുടെ 11-ാം മിനിറ്റില്‍ ഡിയാഗോ കോസ്റ്റയുടെ ഓണ്‍ഗോളിലാണ് ബാഴ്സലോണ മുന്നിലെത്തിയത്. എന്നാല്‍ ബാഴ്‌സയുടെ ലീഡന് എട്ട് മിനിറ്റ് മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളു. വീണുകിട്ടിയ പെനാല്‍റ്റി അത്‌ലറ്റികോ ഗോളാക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ 50ാം മിനിറ്റിലാണ് മെസിയുടെ 700ാം ഗോള്‍ പിറന്നത്. ബാഴ്‌സയ്ക്ക് ലഭിച്ച പെനാല്‍റ്റി പനേങ്ക കിക്കിലൂടെ മെസി ഗോളാക്കി മാറ്റുകയായിരുന്നു. എന്നാല്‍ ഈ സന്തോഷത്തിനും അധികം ആയുസുണ്ടായില്ല. 62-ാം മിനിറ്റില്‍ സോള്‍ വീണ്ടും പെനാല്‍റ്റിയിലൂടെ അത്‌ലറ്റികോയെ ഒപ്പമെത്തിച്ചു. തുടര്‍ച്ചയായ രണ്ടാംതവണയും സമനിലക്കുരുക്കില്‍ അകപ്പെട്ടതോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള റയലിനെക്കാള്‍ ഒരു പോയിന്‍റ് പുറകിലാണ്.