തിരുവനന്തപുരം: സുപ്രഭാതം ന്യൂസ് ഫോട്ടോഗ്രാഫർ എസ്. ശ്രീകാന്ത്, ദി ഹിന്ദു മുൻ സീനിയർ അസിസ്റ്റന്റ് എഡിറ്റർ ഉമ്മൻ എ. നൈനാൻ, മുതിർന്ന മാധ്യമപ്രവർത്തകരായ തൈക്കാട് രാജേന്ദ്രൻ, സുധീർ ഡാനിയേൽ എന്നിവരുടെ നിര്യാണത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബ് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയും സംയുക്തമായി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
പ്രസ് ക്ലബ്ബ് മുൻ പ്രസിഡന്റ് ജി. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സാബു തോമസ് സ്വാഗതം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകരായ വി. പ്രതാപചന്ദ്രൻ, ബി. ജയചന്ദ്രൻ, ബാലൻ മാധവൻ, ആർ. അജിത് കുമാർ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ. പി. റെജി, ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി, അഭിജിത്, ഫോട്ടഗ്രാഫർമാരായ ഹാരിസ് കുറ്റിപ്പുറം, യു. എസ്. രാഖി എന്നിവർ സംസാരിച്ചു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എ. വി. മുസാഫർ നന്ദി അറിയിച്ചു.

















