ഇരുട്ടുപരക്കുന്ന കാലത്ത് വെളിച്ചത്തിന്റെ മാധ്യമ നാളമായിരുന്നു ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എൻ ജെ നായർ എന്ന് കേരളം മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Also read: അമരക്കാര്‍ ആരൊക്കെ? കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ് ഇന്ന്
മതനിരപേക്ഷതയുടെയും മാനവികതയുടെയും ശബ്ദവും ഹൃദയവും ആയിരുന്നു നായർ. മാതൃകാപരമായ മാധ്യമപ്രവർത്തനത്തിന് ഉടമയായിരുന്നു. പതിറ്റാണ്ടുകളുടെ ഹൃദയബന്ധം ഉണ്ടായിരുന്ന എൻ ജി നായരുടെ ആകസ്മിക വേർപാട് മാധ്യമലോകത്തെ ആകെ ദുഃഖത്തിലാഴ്ത്തി. വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും ചെയർമാൻ രേഖപ്പെടുത്തി.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പൊതു പൊതുദർശന വേളയിൽ അക്കാദമിക്കു വേണ്ടി ചെയർമാൻ പുഷ്പചക്രം സമർപ്പിച്ചു.


















