ജിദ്ദ: മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് അതിവേഗതയില്‍ കാറോടിച്ച് കയറ്റാന്‍ ശ്രമിച്ചയാളെ മക്ക പോലീസ് പിടികൂടി. കാറോടിച്ചയാള്‍ സൗദി പൗരനായിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് വ്യക്തമാക്കി.
ഹറം പള്ളിയിലെ തെക്ക് ഭാഗത്തെ ഒരു കവാടത്തിനു നേരെയായിരുന്നു കാര്‍ പാഞ്ഞ് ചെന്നിടിച്ചത്. അപകടത്തില്‍ വാതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം . അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പ്രതിയെ കൂടുതല്‍ നടപടിക്രമങ്ങള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു.




















