റഷ്യയില്‍ നിന്ന് കോവിഡ് നിരീക്ഷണത്തിലായിരുന്ന 20 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചങ്ങനാശേരിക്ക് സമീപം പായിപ്പായ് സ്വദേശിയായ കൃഷ്ണപ്രിയയെ ആണ് ഇന്നലെ രാത്രി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് കൃഷ്ണപ്രിയ റഷ്യയില്‍ നിന്ന് നാട്ടിലെത്തിയത്. കോവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചിരുന്നു. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്. കൃഷ്ണപ്രിയയ്ക്ക് ക്വാറന്‍റൈനില്‍ കഴിയുന്നതിനായി വീട്ടുകാര്‍ മറ്റൊരു വീട്ടിലേയ്ക്ക് മാറിയിരുന്നു.
തുടര്‍ന്ന് അയല്‍വീട്ടുകാര്‍ ജനല്‍ചില്ല് തകര്‍ത്ത് നോക്കിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കൃഷ്ണപ്രിയയെ കാണുകയായിരുന്നു. കൃഷ്ണപ്രിയയ്ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ക്വാറന്‍റൈനില്‍ കഴിയുമ്പോളുള്ള മാനസികസമ്മര്‍ദ്ദമാണോ ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്. കൃഷ്ണപ്രിയയുടെ മൊബൈല്‍ ഫോണ്‍, ലാപ്പ്‌ടോപ്പ് എന്നിവ പൊലീസ് പരിശോധിക്കുന്നുണ്ട്. കോവിഡ് പരിശോധനാഫലം വന്ന ശേഷം മൃതദേഹം സംസ്‌കരിക്കും.











