ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മാസ്റ്റര്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കാത്തിരിപ്പ് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് പുതിയ ടീസര്‍ എത്തിയത്.
സൂപ്പര്‍ ഹിറ്റായ കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. വിജയ്, വിജയ് സേതുപതി എന്നിവര്‍ക്ക് പുറമെ മാളവിക മോഹന്‍, അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം.



















