English हिंदी

Blog

Modi – Nithish

 

പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ 163 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെന്ന് റിപ്പോര്‍ട്ട്. അതില്‍ 12 പേര്‍ കൊലപാതകം, കൊലപാതക ശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളിലെ പ്രതികളാണെന്ന് പ്രമുഖ ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Also read:  ചിപ്പ് ഘടിപ്പിച്ച് ഇന്ധന വെട്ടിപ്പ്: 33 പെട്രോള്‍ പമ്പുകള്‍ പൂട്ടിച്ചു

ബിജെപിയില്‍ നിന്ന് വിജയിച്ച 73 പേരില്‍ 47 പേരും ഈ കണക്കില്‍ ഉള്‍പ്പെട്ടവരാണ്. ആര്‍ജെഡിയില്‍ നിന്ന് വിജയിച്ച 74 പേരില്‍ 54 പേര്‍ക്കാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളത്. കോണ്‍ഗ്രസിലെ 19 ല്‍ 16 പേരും, ഇടതുപക്ഷത്തെ 12 പേരില്‍ പത്തും, എഐഎംഐഎമ്മിലെ വിജയിച്ച അഞ്ചുപേരും ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.

Also read:  ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കടുത്ത നിയന്ത്രണം ; പുറത്തിറങ്ങാന്‍ സത്യവാങ്മൂലം വേണം, ലംഘിച്ചാല്‍ കേസും പിഴയും

2015 ല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നിയമസഭാംഗങ്ങളുടെ എണ്ണം 58 ശതമാനമായിരുന്നു. അതേസമയം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ 81 ശതമാനം പേരും കോടീശ്വരന്മാരാണ് എന്നതും മറ്റൊരു വസ്തുതയാണ്.