വെല്ലിംഗ്ടണ്‍: കോവിഡ് രോഗ വ്യാപനത്തെ പിടിച്ചുകെട്ടിയ ന്യൂസിലന്‍ഡില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ ഒരുങ്ങുന്നു. രാജ്യത്ത് ഇനി മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമല്ലെന്ന ഇളവും പ്രാബല്യത്തില്‍ വന്നു.
രോഗവ്യാപനം രൂക്ഷമായിരുന്ന ഓക്ലന്‍ഡ് ഒഴികെ മറ്റ് സ്ഥലങ്ങളിലെല്ലാം തന്നെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചിരുന്നു. ഓക്ലന്ഡില് കോവിഡ് വ്യാപനം നേരിയ തോതിലാണെന്നും അത് ഉടന്‍ തന്നെ പൂര്‍ണ തോതില്‍ നിയന്ത്രണവിധേയമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ 1468 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 25 പേരാണ് ഇതുവരെ മരണത്തിനു കീഴടങ്ങിയത്.