ഗള്‍ഫ് ഇന്ത്യന്‍സ്.കോം
ഒസോണ്‍ പാളിയില്‍ വിള്ളലുണ്ടാക്കി നാശം വിതയ്ക്കുന്ന രാസവസ്തവാണ് ക്ലോറോഫ്‌ളുറോകാര്‍ബണ്‍സ് (സിഎഫ്‌സി) എന്നു കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ മാരിയോ മോലിന അന്തരിച്ചു. നൊബേല്‍ സമ്മാന ജേതാവായ മോലിന ജന്മനാടായ മെക്‌സിക്കോ സിറ്റിയില്‍ വച്ച് ബുധനാഴ്ചയാണ് മരണമടഞ്ഞത്. 77-വയസ്സായിരുന്നു. 1995-ലാണ് മോലിനക്കും അദ്ദേഹത്തിന്റെ സഹഗവേഷകനായ ഷേര്‍വുഡ് റൗലാന്‍ഡിനും നൊബേല്‍ സമ്മാനം ലഭിച്ചത്. ഒസോണ്‍ പാളിയിലെ വിളളല്‍ അന്തരീക്ഷ മലിനീകരണത്തെ എങ്ങനെ രൂക്ഷമാക്കുന്നുവെന്ന ഇരുവരുടെയും പഠനങ്ങളാണ് ‘മോണ്‍ട്രിയേല്‍ പ്രോട്ടോക്കോള്‍’ എന്ന അന്താരാഷ്ട്ര ഉടമ്പടിക്ക് വഴിതെളിച്ചത്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഇര്‍വിനിലെ ഷേര്‍വുഡ് റൗലാന്‍ഡുമായി ചേര്‍ന്നാണ് മോലിന 1973-ല്‍ സിഎഫ്‌സി-യെ പറ്റിയുള്ള ഗവേഷണങ്ങളില്‍ മുഴുകുന്നത്. ഫ്രിഡ്ജ് പോലുള്ള ഗൃഹോപകരണങ്ങള്‍ മുതല്‍ സുഗന്ധലേപനങ്ങള്‍ വരെയുള്ള നിരവധി നിത്യോപയോഗ ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്ന രാസവസ്തുവായ സിഎഫ്‌സിയുടെ വ്യാപക ഉപയോഗം ഒസോണ്‍ പാളിയില്‍ സുഷിരമുണ്ടാക്കിയതുവഴി മാരകമായ അള്‍ട്ര വയലറ്റ് രശ്മികള്‍ ഭൂമിയില്‍ പതിക്കുന്നുവെന്നായിരുന്നു മോലിന-റൗലാന്‍ഡ് കൂട്ടുകെട്ടിന്റെ കണ്ടെത്തല്‍. അള്‍ട്ര വയലറ്റ് രശ്മികള്‍ നേരിട്ട് ഭൂമിയില്‍ പതിയ്ക്കുന്നതില്‍ നിന്നും തടയുന്നത് ഒസോണ്‍ പാളിയുടെ സാന്നിദ്ധ്യമാണ്. 1974-ലാണ് ഇരുവരും തങ്ങളുടെ ഗവേഷണ ഫലം പ്രസിദ്ധീകരിക്കുന്നത്. അള്‍ട്ര വയലറ്റ് രശ്മികള്‍ മനുഷ്യര്‍ക്കു മാത്രമല്ല മൊത്തം ഭൂമിയിലെ ആവാസവ്യവസ്ഥക്കു ഭീഷണിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.
എന്നാലും മോലിന-റൗലാന്‍ഡ് നിഗമനങ്ങള്‍ കോളിളക്കം സൃഷ്ടിച്ചു. രാസവസ്തു നിര്‍മാണ കമ്പനികളാണ് ഈ കണ്ടെത്തലിനെതിരെ രംഗത്തു വന്നത്. രാസവസ്തു വ്യവസായ ലോബിയുടെ സഹായത്തോടെ പുറത്തുവന്ന നിരവധി പഠനങ്ങള്‍ ഇരുവരുടെയും നിഗമനങ്ങളെ പരമാവധി മോശമായി ചിത്രീകരിക്കുവാന്‍ ശ്രമിച്ചു. ഒരു പരിധിവരെ അവര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രചാരണകോലാഹലങ്ങളില്‍ പതറാതെ തങ്ങളുടെ പഠനങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയോടെ മുഴുകിയ മോലിനയും റൗലാന്‍ഡും സിഎഫ്‌സി ഒസോണ്‍ പാളിയില്‍ വിള്ളല്‍ വീഴ്ത്തുന്നതിന്റെ കാര്യകാരണങ്ങള്‍ വ്യക്തമായ തെളിവുകളോടെ അവതരിപ്പിച്ചു. വ്യവസായ ലോബികളുടെ സ്വാധീനത്തിന് വഴങ്ങാത്ത അനേകം ശാസ്ത്രജ്ഞരുടെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. അന്തരീക്ഷ രൂപീകരണത്തിലെ ചേരുവകളിലെ ലഘുവായ മാറ്റങ്ങള്‍ പോലും വളരെ നേര്‍ത്ത ഒസോണ്‍ പാളിയില്‍ ഗുരതരമായ പ്രത്യാഘാതങ്ങള്ക്കിടയാക്കുമെ
മാരിയ ജോസ് മോലിന പാസ്‌കല്‍ ഹെന്റിക്വസ് എന്ന മോലിന 1943 മാര്‍ച്ച് 19-ന് മെക്‌സിക്കോ സിറ്റിയില്‍ ജനിച്ചു. കെമിക്കല്‍ എഞ്ചനീയറിംഗില്‍ മെക്‌സിക്കോയില്‍ നിന്നും 1965-ല്‍ ബിരുദം നേടിയ ശേഷം കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നും 1972-ല്‍ ഫിസിക്കല്‍ കെമിസ്ട്രീയില്‍ പിഎച്ച്ഡി നേടി മോലിന. അമേരിക്കയിലും, മെക്‌സിക്കോയിലുമായി തന്റെ ഗവേഷണ-പഠനങ്ങളില്‍ വ്യാപൃതനായിരുന്നു അദ്ദേഹം.
.