കൊച്ചി: മരടിലെ പൊളിച്ച ഫ്‌ളാറ്റുകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ രൂപീകരിച്ച സമിതി പിരിച്ച് വിടണം എന്ന് ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് ഉടമ. ഇക്കാര്യം ആവശ്യപ്പെട്ട് ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് ഉടമ സുപ്രീംകോടതിയെ സമീപിച്ചു. സമിതി ഇതുവരെ ഇറക്കിയ എല്ലാ ഉത്തരവുകളും സുപ്രീംകോടതിയുടെ പരിശോധനയ്ക്ക് വിധേയം ആക്കണമെന്നും ഫ്‌ളാറ്റ് ഉടമ ആവശ്യപ്പെട്ടു.
അതേസമയം, തീരദേശ ചട്ടലംഘനം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ എട്ട് മാസം കൂടി സമയം വേണം എന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ സുപ്രീംകോടതി നാളെ തീരുമാനം അറിയിക്കും.
തീരദേശപരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്‌ളാറ്റുകൾ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരി 11, 12 തിയതികളിലായാണ് പൊളിച്ചു നീക്കിയത്.