English हिंदी

Blog

Himanta Biswa Sarma 1

മുതിര്‍ന്ന നേതാവ് ഹിമന്ത ബിശ്വ ശര്‍മയെ അസം മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് നിയമസഭ കക്ഷി യോഗത്തില്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. ബിജെപി ദേശിയ നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ഇന്ന് നടന്ന ബിജെപി എംഎല്‍എ മാരുടെ യോഗത്തില്‍ സര്‍ബാനന്ദ് സോനോവാള്‍ നിയമസഭ കക്ഷി നേതാവായി ഹിമന്ത ബിശ്വ ശര്‍മയെ പ്രഖ്യാപിച്ചത്

ഗുവാഹത്തി : മുഖ്യമന്ത്രി കസേരക്കു വേണ്ടിയുള്ള തര്‍ക്കത്തിനൊടുവില്‍ അസമില്‍ ബിജെപി യുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മയെ തെര ഞ്ഞെടുത്തു. ഞായറാഴ്ച ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. നിലവിലെ മുഖ്യമ ന്ത്രി സര്‍ബാനന്ദ് സോനോവാളും ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും തമ്മില്‍ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി തര്‍ക്കം രൂക്ഷമായിരുന്നു. തര്‍ക്കം മൂലം മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെ നേതൃത്വം സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍ നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ വഴങ്ങുകയായിരുന്നു.

Also read:  ഗുരുവായൂര്‍ ദര്‍ശനത്തിന് ഇനി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ തന്നെയാണ് നിയമസഭ കക്ഷി യോഗത്തില്‍ ഹിമന്ത ബിശ്വ ശര്‍മയുടെ പേര് നിര്‍ദേശിച്ചത്. ബിജെപി ദേശിയ നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ഇന്ന് നടന്ന ബിജെപി എംഎല്‍എ മാരുടെ യോഗത്തില്‍ സര്‍ബാനന്ദ് സോനോവാള്‍ നിയമസഭ കക്ഷി നേതാവായി ഹിമന്ത ബിശ്വ ശര്‍മയെ പ്രഖ്യാപിച്ചത്. വൈകീട്ടോടെ ഹിമന്ത ബിശ്വശര്‍മ ഗവര്‍ണര്‍ ജഗദീഷ് മുഖിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തും.

Also read:  ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്ന സംഭവം; ആറുപേര്‍ അറസ്റ്റില്‍

അതേസമയം സര്‍ബാനന്ദ സോനോവാള്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. കഴിഞ്ഞ ദിവസം അസമില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരുമായി ചേര്‍ന്ന് ചര്‍ച്ച നടത്തിയി രുന്നു. നിയമസഭാ കക്ഷി യോഗത്തില്‍ കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍, പാര്‍ട്ടി ജനറല്‍ സെക്ര ട്ടറി  അരുണ്‍ സിങ് എന്നിവര്‍ പങ്കടുത്തു.

Also read:  ലോകത്ത് ജനിതകമാറ്റം വന്ന 4000 ഇനം വൈറസ്: ബ്രിട്ടീഷ് മന്ത്രി നദിം സഹാവി

അസമില്‍ 126 നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടിയാണ് ബിജെപി സംഖ്യം അധികാരത്തി ലേറിയത്. കോണ്‍ഗ്രസിന് 29 സീറ്റുകളും, സിപിഎ മ്മി\ന് ഒരു സീറ്റും ലഭിച്ചു.