ഡല്‍ഹി: ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറായി മുന്‍ കേന്ദ്ര മന്ത്രി മനോജ് സിന്‍ഹയെ നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മു ഇന്നലെ രാജിവെച്ചതോടെയാണ് സിന്‍ഹയെ സ്ഥാനത്തേക്ക് നിയമിച്ചത്. ഒന്നാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭയിലെ ടെലികോം മന്ത്രിയായിരുന്നു സിന്‍ഹ.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് മുര്‍മുവിന്റെ രാജി. ജമ്മുകശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി രൂപീകരിച്ചതിന് ശേഷമുളള ആദ്യത്തെ ലഫ്റ്റനന്റ് ഗവര്‍ണറാണ് ഗിരീഷ് ചന്ദ്ര മുര്‍മു. അതേസമയം അദ്ദേഹത്തെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1985 ലെ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫീസറായിരുന്നു മുര്‍മു.