മലപ്പുറം: ജയില്‍ സൂപ്രണ്ടിനും ജീവനക്കാര്‍ക്കും തടവുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി സ്‌പെഷല്‍ സബ്ജയില്‍ അടച്ചു. 15 തടവുകാര്‍ക്കും 13 ജീവനക്കാര്‍ക്കുമാണ് കോവിഡ് ബാധിച്ചത്. രോഗം ബാധിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ഈ സാഹര്യത്തില്‍ രോഗമില്ലാത്ത തടവുകാരെ പൊന്നാനി, പെരിന്തല്‍മണ്ണ സബ് ജയിലുകളിലേക്ക് മാറ്റി.












