ഇംപാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോട് നിരീക്ഷണത്തില്‍ പോകാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അതേസമയം മണിപ്പൂരില്‍ ഇതുവരെ 21,636 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. 218 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 18,334 പേര്‍ക്ക് കോവിഡ് നെഗറ്റീവ് ആയിട്ടുണ്ട്.
സെപ്തംബറില്‍ അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ഹരിയാന മുഖ്യമന്ത്രി എം.എല്‍ ഖട്ടര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ തുടങ്ങിയ പ്രമുഖ നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.