ജിഷ ബാലന്‍
നാല്‍പ്പത് വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ രണ്ടായിരത്തോളം ഗാനങ്ങള്‍ക്ക് നൃത്ത സംവിധാനം… ദി മദര്‍ ഓഫ് ഡാന്‍സ് ഇന്‍ ഇന്ത്യ എന്നറിയപ്പെടുന്ന സരോജ് ഖാന്‍റെ ആകര്‍ഷണീയമായ നൃത്തച്ചുവടുകള്‍ ഹിന്ദി സിനിമാ ഗാനങ്ങളെ സ്‌ക്രീനില്‍ അനശ്വരമാക്കി. നാടോടി-ക്ലാസിക്
മോഡേണ്‍ നൃത്തരൂപങ്ങള്‍ സമന്വയിപ്പിച്ച് ഹിന്ദി ഗാനങ്ങളെ മറ്റൊരു തലത്തിലേക്കെത്തിച്ച പ്രിയ നര്‍ത്തകിയുടെ വിയോഗത്തില്‍ വിതുമ്പുകയാണ് ബോളിവുഡ്. നിരവധിപ്പേര്‍ സോഷ്യല്‍മീഡിയയില്‍ അനുശോചനം അറിയിച്ചു. നടന കലയിലൂടെ ഹിന്ദി ചലച്ചിത്ര മേഖല കീഴടക്കിയ സരോജ്, ഇന്ത്യയുടെ പ്രിയപ്പെട്ടവളാണ്.
1948 നവംബര്‍ 22ന് കിഷന്‍ചന്ദ് സദ്ദു സിംഗിന്‍റെയും നോനി സിംഗിന്‍റെയും മകളായി ജനനം. നിര്‍മല നാഗ്പാല്‍ എന്നാണ് സരോജ് ഖാന്റെ യഥാര്‍ത്ഥ പേര്. മൂന്നാം വയസ്സില്‍ നസറാന എന്ന ചിത്രത്തില്‍ ബാലതാരമായി സരോജ് സിനിമയിലേക്കെത്തി. കൊറിയോഗ്രാഫര്‍ ബി സോഹന്‍ലാലിന്‍റെ കീഴില്‍ ഡാന്‍സ് പഠിച്ച സരോജ് അദ്ദേഹത്തെ വിവാഹം ചെയ്തു. അന്ന് സരോജിന് പതിമൂന്ന് വയസ്സും സോഹന് 43 വയസ്സുമായിരുന്നു. സോഹന്‍ നേരത്തെ തന്നെ ഭാര്യയും നാല് മക്കളുമുണ്ടായിരുന്നു. ഇക്കാര്യം അറിയാതെയാണ് സരോജ് അദ്ദേഹത്തെ വിവാഹം ചെയ്തത്.
സ്വന്തമായി കൊറിയോഗ്രാഫ് ചെയ്യാന്‍ തുടങ്ങിയ സരോജ് 1974ല്‍ പുറത്തിറങ്ങിയ ‘ഗീത മേരാ നാം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര നൃത്ത സംവിധായകയായി. എങ്കിലും അംഗീകാരം ലഭിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. 1987 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തില്‍ ശ്രീദേവിക്കായി ‘ഹവ ഹവായ്’ എന്ന ഗാനം ചിട്ടപ്പെടുത്തിയതോടെ സരോജ് ഖാന്‍റെ കരിയര്‍ തെളിഞ്ഞു. നാഗിന. ചാന്ദ്‌നി തുടങ്ങിയ ചിത്രങ്ങളിലും ശ്രീദേവിക്കായി നൃത്തമൊരുക്കി.
മാധുരി ദീക്ഷിതിന് വേണ്ടി ഏക് ദോ തീന്‍ (തേസാബ്-1988), തമ്മ തമ്മ ലോഗേ (തനേദാര്‍-1990),ദക് ദക് കര്‍നേ ലഗാ (ബേട്ടാ-1992) തുടങ്ങിയ ഗാനങ്ങള്‍ക്ക് ചുവടുകള്‍ ഒരുക്കി. ഈ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായതോടെ സരോജ് ബോളിവുഡിന്‍റെ പ്രിയപ്പെട്ടവളായി.
സരോജ് ഖാന്‍ നൃത്തം ഒരുക്കിയ ചിത്രങ്ങളില്‍ ലഗാന്‍, ഇരുവര്‍, ദേവ്ദാസ്, ഫനാ, റൗഡി റാത്തോര്‍, ഡല്‍ഹി-6, ജബ് വി മെറ്റ്, ഡര്‍, ബാസിഗര്‍, മോഹ്‌റ, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കേ, പര്‍ദേശ്, സോള്‍ജിയര്‍, താല്‍, വീര്‍, സാര, ഡോണ്‍, സാവരിയ, തനു വെഡ്‌സ് മനു, മനു റിട്ടേണ്‍സ്, മണികര്‍ണിക എന്നിവ ഉള്‍പ്പെടുത്തുന്നു. 2019ല്‍ പുറത്തിറങ്ങിയ കളങ്ക് എന്ന ചിത്രത്തിലാണ് സരോജ് അവസാനമായി പ്രവര്‍ത്തിച്ചത്. അതും തന്‍റെ പ്രിയപ്പെട്ട നായിക മാധുരി ദീക്ഷിതിന് വേണ്ടിയായിരുന്നു.
മൂന്നു തവണ ദേശീയ പുരസ്‌കാരം നേടിയ നൃത്തസംവിധായികയാണ് സരോജ് ഖാന്‍. ദേവ്ദാസ്, ശൃംഗാരം (തമിഴ്), ജബ് വി മെറ്റ് എന്നീ ചിത്രങ്ങളുടെ നൃത്തസംവിധാനത്തിനായിരുന്നു പുരസ്‌കാരം.
ഛോട്ടെ സര്‍ക്കാര്‍, ബേനാം, ഹോട്ട് ഹോട്ട് പ്യാര്‍ ഹോ ഗയാ, ഖിലാഡി, ഹം ഹെയ്ന്‍ ബേമിസാല്‍, വീരു ദാദ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് സരോജ് ഖാനായിരുന്നു. നച്ച് ബലിയേ, ജലക് ദിഖ്ല്‍ ആജാ, ബൂഗി വൂഗി തുടങ്ങിയ റിയാലിറ്റി ഷോകളില്‍ വിധി കര്‍ത്താവായും സരോജ് ഖാന്‍ എത്തിയിട്ടുണ്ട്.
Rest in peace Sarojji.. u were an inspiration to many, myself included. Thank you for the songs🙏🏻 #SarojKhan
— Farah Khan (@TheFarahKhan) July 3, 2020
A tribute to best choreographer #SarojKhan may she rest in peace pic.twitter.com/0wXPan1hCV
— Indian girl (@Girlindian123) July 3, 2020
Every actors dream is to dance under your tutelage. RIP #SarojKhan ma’am you will be thoroughly missed. pic.twitter.com/iKFyHnXtK5
— Kajal Aggarwal (@MsKajalAggarwal) July 3, 2020
Heart broken … Rest In Peace #SarojKhan pic.twitter.com/PYkG5Tjpp6
— John Abraham (@TheJohnAbraham) July 3, 2020
Woke up to the sad news that legendary choreographer #SarojKhan ji is no more. She made dance look easy almost like anybody can dance, a huge loss for the industry. May her soul rest in peace 🙏🏻
— Akshay Kumar (@akshaykumar) July 3, 2020
Woke up to the heartbreaking news of the legendary choreographer #SarojKhan’s demise. Her iconic dance moves inspired me at a very young age. Rest in peace Saroj Ji 🙏🏼
You are truly irreplaceable.— Tamannaah Bhatia (@tamannaahspeaks) July 3, 2020
https://www.youtube.com/watch?v=YJzT1KMjQ0k&feature=emb_title
https://www.youtube.com/watch?time_continue=1&v=PriYgiqUOlE&feature=emb_title