കാലമെത്ര കഴിഞ്ഞാലും ചില സിനിമകള്‍ക്ക് എന്നും പ്രേക്ഷകരുടെ മനസ്സില്‍ ഒരു സ്ഥാനമുണ്ട്. ഫാസില്‍ ഒരുക്കിയ ‘മണിചിത്രത്താഴ്’ എന്ന ചിത്രം അതുപോലെ ഒന്നാണ്. ‘പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു’പോലെയാണ് മലയാളിക്ക് ഈ ചിത്രം. 27 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ സിനിമയിലെ കഥാപാത്രങ്ങളായ നാഗവല്ലിയും സണ്ണിയും നകുലനും ഇന്നത്തെ തലമുറയ്ക്കും ഏറെ പ്രിയപ്പെട്ടവരാണ്.
മണിചിത്രത്താഴ് ലൊക്കേഷനില്‍ നിന്നുള്ള ഒരു അപൂര്‍വ ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുകയാണ്. ദുര്‍ഗാഷ്ടമി രാവില്‍ നാഗവല്ലിയാകാന്‍ ‘ആക്ഷന്’ വേണ്ടി കാത്തിരിക്കുന്ന ഗംഗയും സണ്ണിയായ മോഹന്‍ലാലുമാണ് ചിത്രത്തില്‍. ഇരുവരും പടിക്കെട്ടിലിരുന്ന് വിശ്രമിക്കുകയാണ്. മുന്‍പ് ഇരുവരും ഷോട്ടിനിടെ സംസാരിച്ച് നില്‍ക്കുന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1993 ഡിസംബര്‍ 25നാണ് ക്ലാസിക്കല്‍ സെക്കോ ത്രില്ലറായ ‘മണിചിത്രത്താഴ്’ പ്രേക്ഷകരിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, തിലകന്‍, നെടുമുടി വേണു, കെ.പി.എസ്.സി ലളിത, ഇന്നസെന്റ്, വിനയ പ്രസാദ്, കുതിരവട്ടം പപ്പു എന്നിവര്‍ നിറഞ്ഞാടിയ സിനിമയില്‍ നാഗവല്ലിയും ഗംഗയുമായിരുന്നും ഹൈലൈറ്റ്. നര്‍ത്തകിയായ ശോഭനയെ പരമാവധി ഉപയോഗിച്ച ചിത്രം കൂടിയാണിത്. ‘ ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ഗാനം ഇന്നും പ്രിയപ്പെട്ടതാവാനുള്ള കാരണം ശോഭന തന്നെയാണ്. ഈ ചിത്രം പല ഭാഷകളിലും റീമേക്ക് ചെയ്തിട്ടുണ്ടെങ്കിലും ഒരു നടിയും ശോഭനയോളം ശോഭിച്ചില്ലെന്ന് വേണം പറയാന്‍. നാഗവല്ലിക്കും ഗംഗയ്ക്കും ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മിയെയും ദുര്‍ഗയെയും പ്രശംസിക്കാതിരിക്കാനാകില്ല.
ഫാസിലിനൊപ്പം സിബി മലയില്‍, സിദ്ദിഖ്-ലാല്‍, പ്രിയദര്‍ശന്‍ എന്നിവരും ചിത്രീകരണത്തിന്റെ ഭാഗമായിരുന്നു.
View this post on InstagramManichitrathazhu #malayalamcinema #malayalam
A post shared by LAL (@lal_director) on
















