പാല: കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സഹായിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം നന്ദി പറഞ്ഞാണ് മാണി സി. കാപ്പന്‍ യുഡിഎഫ് വേദിയില്‍ പ്രസംഗം തുടങ്ങിയത്. തന്റെ വിജയത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും വഹിച്ച പങ്കിന് അദ്ദേഹം നന്ദി പറഞ്ഞു. ജൂനിയര്‍ മാന്‍ഡ്രേക്കായ ജോസ് കെ മാണിയെയാണ് മുന്നണിയിലെടുത്തതെന്നും കാപ്പന്‍ വേദിയില്‍ പരിഹസിച്ചു. പിണറായി ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമ കാണണമെന്ന് കാപ്പന്‍ പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷം തന്റെ ചോരയും നീരും പണവും എല്‍എഡിഎഫിന് വേണ്ടി ചിലവഴിച്ചു. ജോസ് കെ മാണി മുന്നണിയില്‍ വരുന്നത് വരെ താന്‍ പിണറായി വിജന്റെ പ്രിയപ്പെട്ട വ്യക്തിയായിരുന്നുവെന്നും കാപ്പന്‍ പറഞ്ഞു. താന്‍ ഇപ്പോള്‍ രാജിവെയ്ക്കണമെന്ന് പറയുന്നവര്‍ സ്വയം പരിശോധിക്കണമെന്നും കാപ്പന്‍ പറഞ്ഞു.











