പാലാ: എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്ന് എന്‍.സി.പി നേതാവും എംഎല്‍എയുമായ മാണി സി.കാപ്പന്‍. പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ എന്‍സിപിയെ തഴഞ്ഞെന്നും ലഭിക്കേണ്ട പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണിയില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കും. മുന്നണി മര്യാദയുടെ പേരില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് എവിടെയും പ്രതിഷേധം അറിയിക്കുകയോ പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും ഇനി തുറന്നു പറയുന്നതില്‍ തെറ്റില്ലെന്നും മാണി സി.കാപ്പന്‍ പ്രതികരിച്ചു.
എന്നാല്‍ എന്‍സിപിയെ അവഗണിച്ചെന്ന വാദം സിപിഎം തള്ളി. പാലായില്‍ എന്‍സിപിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും കേരള കോണ്‍ഗ്രസിന്റെ വരവോടെ ഇടതു മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും വി.എന്‍ വാസവന്‍ പറഞ്ഞു.










