മന്ത്രി എ.കെ ശശീന്ദ്രനെതിരെ മാണി.സി.കാപ്പന്‍ വിഭാഗം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനാണ് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് ശശീന്ദ്രന്‍ ഒരു വിഭാഗം പ്രവര്‍ത്തകരുടെ യോഗം വിളിച്ചെന്നും ശശീന്ദ്രനെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
പാലാ സിറ്റിനെ ചൊല്ലി ഇടതുമുന്നണിയിലും എന്‍സിപിക്കകത്തും ഭിന്നാഭിപ്രായം ഉയരുന്നതിനിടെയാണ് മാണി.സി.കാപ്പന്‍ വിഭാഗത്തിന്റെ നീക്കം. പാലാ സീറ്റിനെ ചൊല്ലി ഇടതു മുന്നണിയുമായി അഭിപ്രായ വ്യത്യാസം കടുത്തതോടെ മുന്നണി മാറ്റത്തെ കുറിച്ച് ഇനിയും തീരുമാനം വൈകിക്കാനാകില്ലെന്ന നിലപാടിലാണ് കാപ്പന്‍.
അതേസമയം പാലായ്ക്ക് പകരം കുട്ടനാട് എന്ന അനുനയ ഫോര്‍മുല എ.കെ ശശീന്ദ്രന്‍ പക്ഷം മുന്നോട്ട് വയ്ക്കുന്നു. എന്നാല്‍ പാലാ വിട്ട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന ഉറച്ച നിലപാടിലാണ് കാപ്പന്‍. ഇതിനിടെയാണ് ശശീന്ദ്രന്‍ പക്ഷം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്.