കോട്ടയം: പാലാ നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ആവര്‍ത്തിച്ച് മാണി സി. കാപ്പന്‍. സിറ്റിങ് സീറ്റായ പാലായില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. അസംബ്ലി തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സൂചനകള്‍ ജോസ് കെ മാണിക്ക് അനുകൂലമല്ലെന്നും കാപ്പന്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് മുന്നണിയുടെ വിജയമാണെന്നും അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടേതല്ലെന്നും അങ്ങനെ ആര്‍ക്കും അവകാശപ്പെടാനാകില്ലെന്നും എന്‍സിപി നേതൃത്വം വ്യക്തമാക്കി. ഏതു സാഹചര്യത്തിലു പാലാ വിട്ടു കൊടുക്കുന്ന പ്രശ്‌നം എന്‍സിപിക്ക് ഇല്ലെന്നും കാപ്പന്‍ വ്യക്തമാക്കി. പാലായില്‍ തന്നെ മത്സരിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. അതേസമയം മുന്നണി മാറ്റം ചര്‍ച്ച ചെയ്യേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മാണി സി. കാപ്പന്‍ പ്രതികരിച്ചു.