പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പി.ജെ ജോസഫ്. എന്‍സിപിയായി തന്നെ മത്സരിക്കും. പാലാ സീറ്റ് ജോസഫ് വിഭാഗം വിട്ടുനല്‍കും. തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചുപിടിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
യുഡിഎഫിലെ പ്രശ്‌നങ്ങളല്ല. കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണം. ജോസ് കെ മാണിയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും പി.ജെ ജോസഫ് പറഞ്ഞു.
അതേസമയം, ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് എന്‍സിപി നേതൃത്വം അറിയിച്ചു. പി.ജെ ജോസഫിനോട് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും എന്‍സിപി പറഞ്ഞു.