റോത്തംഗ്: ലഡാക്കിലെ സൈനിക നീക്കത്തിന് ഗുണകരമാകുന്ന മണാലി- ലേ അടല്‍ തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഹിമാലിയന്‍ മലനിരകളെ തുരന്ന് നിര്‍മ്മിച്ച തുരങ്കത്തിന് 3,086 കോടി രൂപയാണ് ചെലവായത്. ഏഴ് മാസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉദ്ഘാടനമാണിത്.
#WATCH Prime Minister Narendra Modi inaugurates 9.02 km long Atal Tunnel that connects Manali to Lahaul-Spiti valley #HimachalPradesh pic.twitter.com/zAjGQj1sHH
— ANI (@ANI) October 3, 2020
മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറയ്ക്കുമെന്നതാണ് പദ്ധതിയുടെ പ്രാധാന്യം. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് അടല്‍ തുരങ്കം നിര്‍മ്മിച്ചത്. മലയാളിയായ ചീഫ് എന്‍ജീനിയര്‍ കണ്ണൂര്‍ സ്വദേശി കെ.പി പുരുഷോത്തമനാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. തുരങ്കത്തിന്റെ എഞ്ചിനീയറിങ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മലയാളിയുടെ നേതൃത്വത്തിലുള്ള കമ്പനി എന്ന പ്രത്യേകത കൂടിയുണ്ട്.













