മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ചലച്ചിത്ര ലോകവും ആരാധകരും.സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മുന്‍നിര താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവര്‍ത്തകരും പിറന്നാള്‍ ആശംസയുമായെത്തിയിട്ടുണ്ട്.
1971ലെ ‘അനുഭവങ്ങള്‍ പാളിച്ചകളില്‍’ ആരംഭിച്ച്, 2020 ല്‍ റിലീസ് ചെയ്ത ‘ഷൈലോക്ക്’ വരെ 49 വര്‍ഷം നീളുന്ന വിസ്മയിപ്പിക്കുന്ന അഭിനയജീവിതത്തില്‍ മമ്മൂട്ടി വിവിധ ഭാഷകളിലായി ചെയ്തത് നാനൂറിനു മുകളില്‍ സിനിമകളാണ്. 1998ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച അദ്ദേഹത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയും കേരള സര്‍വ്വകലാശാലയും ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം നല്‍കി ആദരിച്ചു .
പ്രായത്തെ തളര്‍ത്താത്ത മികവാണ് മമ്മൂട്ടിയുടെ പ്രത്യേകതയെന്ന് ആരാധകര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ അദ്ദേഹത്തിന്റെ വ്യായാമത്തിനിടയിലെ ചിത്രവും വൈറലായിരുന്നു.


















