ലൂസിഫറിന് ശേഷം മുരളി ഗോപി മമ്മൂട്ടിക്ക് വേണ്ടി എഴുതുന്നു. ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ഷിബു ബഷീറാണ് സംവിധാനം. ഫ്രൈഡേ ഫിലിം ഹൗസ് ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ പ്രൊജക്ട് കൂടിയാണ്.
ലോക്ക് ഡൗണില്‍ മുരളി ഗോപി മമ്മൂട്ടിയോട് കഥ പറഞ്ഞിരുന്നു. മൂന്ന് മണിക്കൂറോളം മമ്മൂട്ടിക്കൊപ്പം ചെലവഴിച്ചുവെന്നായിരുന്നു മുരളി ഗോപിയുടെ പോസ്റ്റ്. അന്നത്തെ പോസ്റ്റിന് പൃഥ്വിരാജ് കമന്റിട്ടതിന് പിന്നാലെ എമ്പുരാനില്‍ മമ്മൂട്ടിയും അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മമ്മൂട്ടിയോട് മുരളി ഗോപി നേരത്തെ പറഞ്ഞ തിരക്കഥയാണെന്നും ഇത് നിര്‍മ്മിക്കാന്‍ ഫ്രൈഡേ ഫിലിം ഹൗസ് തീരുമാനിക്കുകയായിരുന്നുവെന്നും വിജയ് ബാബു പറഞ്ഞു.
https://www.facebook.com/murali.gopy/posts/2890507827860007