കോവിഡ് എത്തിയതോടെ താരങ്ങളെല്ലാം വീട്ടിലിരിപ്പാണ്. സിനിമാ തിരക്കുകള്‍ക്കിടയില്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തവരെല്ലാം ഇപ്പോള്‍ വീട്ടുകാര്‍ക്കൊപ്പമുണ്ട്. 10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും പ്രായമുള്ളവര്‍ പുറത്തിറങ്ങരുത് എന്ന നിബന്ധന കാരണം മുതിര്‍ന്ന താരങ്ങളില്‍ പലരും നിരത്തിലിറങ്ങുന്നില്ല. അക്കൂട്ടത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയും ഉണ്ട്. 68 വയസ്സുള്ള മമ്മൂട്ടി 150 ദിവസമായി വീട്ടില്‍ തന്നെ കഴിയുകയാണ്. ഗേറ്റിന് പുറത്തുപോലും ഇറങ്ങുന്നില്ലെന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.
‘വാപ്പച്ചിക്ക് നോണ്‍സ്‌റ്റോപ്പ് ഷൂട്ടിങ് ആയതുകൊണ്ട് വീട്ടിരിക്കാറില്ല. പക്ഷേ ഞാന്‍ പലപ്പോഴും വീട്ടില്‍ തന്നെയാണ്. ഇപ്പോള്‍ വീട്ടിലിരുന്ന് പേഴ്‌സണല്‍ റെക്കോര്‍ഡ് അടിക്കാന്‍ നോക്കുകയാണ് വാപ്പച്ചി. ഡ്രൈവിങിനോ മറ്റോ പൊയ്ക്കൂടെ എന്ന് ചോദിക്കുമ്പോള്‍ ഇത്ര ദിവസം ആയില്ലേ..ഇനി എത്ര ദിവസം വരെ ഇങ്ങനെ പോകുമെന്ന് നോക്കട്ടെയെന്നാണ് വാപ്പച്ചിയുടെ മറുപടി.’-ദുല്‍ഖര്‍ പറഞ്ഞു.

















