മലയാള സിനിമയിലെ സീനിയര്‍ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഇള്‍പ്പടെ പ്രമുഖ നടീനടന്‍മാര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചിട്ടുണ്ട്.
ദുബായ് മലയാള സിനിമയിലെ സ്വഭാവ നടനായ ലാലു അലക്‌സിനും അഭിനേത്രിയും അമ്മ എഎക്‌സിക്യൂട്ടീവ് അംഗവുമായ ലെനയ്ക്കും യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു.
ദുബായ് എമിഗ്രേഷന്‍ അധികൃതരാണ് ഇരുവര്‍ക്കും പ്രത്യേക ചടങ്ങില്‍ പത്തു വര്‍ഷത്തെ താമസ കാലാവധിയുള്ള ദീര്‍ഘകാല വീസ നല്‍കിയത്.
കല, സംസ്‌കാരിക മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് യുഎഇ ദീര്‍ഘകാല താമസ വീസ നല്‍കുന്നത്.
മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നു. പിന്നീട്, പൃഥ്വിരാജ്, ദുല്‍ഖര്‍ സമല്‍മാന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ,കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഉണ്ണിമുകുന്ദന്‍, ടൊവിനോ തോമസ്, എന്നീ നടന്‍മാര്‍ക്കും,
മഞ്ജു വാര്യര്‍, മീരാ ജാസ്മിന്‍, മീന, നസ്രിയ നസീം, ആശാ ശരത്, അമലാ പോള്‍ എന്നിവര്‍ക്കും
സംവീധായകന്‍ ലാല്‍ ജോസ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഗായിക കെഎസ് ചിത്ര, ട്രാന്‍സ്‌ജെന്‍ഡര് താരം അഞ്ജലി അമീര്‍ എന്നിവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു.
മലയാള താരങ്ങള്‍ കൂടാതെ ബോളിവുഡ്, തമിഴ് താരങ്ങള്‍ക്കും ഗോള്‍ഡന്‍ വീസ ലഭിച്ചിട്ടുണ്ട്. ബിസിനസ് രംഗത്ത് തിളങ്ങിയ നിരവധി മലയാളി സംരഭകര്‍ക്കും വ്യവസായികള്‍ക്കും യുഎഇയുടെ ഗോള്‍ഡന്‍ വീസ ലഭിച്ചിട്ടുണ്ട്.