മുംബൈ: ആശങ്ക സൃഷ്ടിച്ച് മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷം. വാഷിം ജില്ലയില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളും, അധ്യാപകരുമടക്കം 190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളാണ് മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയത്. രാത്രി കര്‍ഫ്യൂവിന് പുറമേ, കേരളം, ഗുജറാത്ത്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പൊതുച്ചടങ്ങുകള്‍ റദ്ദാക്കണമെന്നും, കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദേശം നല്‍കി.
രാജ്യത്ത് 24 മണിക്കൂറിനിടെ 16,378 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 138 പേര്‍കോവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ ഒരു കോടി പത്തുലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഒന്നരലക്ഷത്തിലധികം പേരാണ് ഇപ്പോള്‍ ചികില്‍സയിലുളളത്. നിലവില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലുളളവരില്‍ 85 ശതമാനവും കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലാണ്.