കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എം.ശിവശങ്കറിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കസ്റ്റംസിനോട് കോടതി. സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് നിര്‍ദേശം നല്‍കിയത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഇത്. ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ തിങ്കളാഴ്ചയിലേക്ക് മാറ്റുകയും ചെയ്തു.
സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യം നല്‍കുന്നതിനെ കസ്റ്റംസ് എതിര്‍ത്തു. അറസ്റ്റ് ഒഴിവാക്കാന്‍ ശിവശങ്കര്‍ അസുഖം അഭിനയിക്കുകയായിരുന്നു എന്നാണ് കസ്റ്റംസിന്റെ ആരോപണം. സ്വര്‍ണക്കടത്ത് സംഘത്തിന് ശിവശങ്കറിന്റെ സഹായം മാത്രമല്ല ഉപദേശവും ലഭിച്ചിരുന്നുവെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.
എന്നാല്‍ മൊഴികള്‍ മാത്രം പോരാ തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കണമെന്നാണ് കോടതി കസ്റ്റംസിനോട് ആവശ്യപ്പെട്ടത്. തെളിവുകള്‍ ഹാജരാക്കാമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.












