എം ശിവശങ്കര്‍ വീണ്ടും എന്‍ ഐ എ ഓഫീസില്‍. ഇത് മൂന്നാം തവണയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി കൊച്ചി എന്‍ ഐ എ ഓഫീസില്‍ ഹാജരാകുന്നത്. സ്വപ്ന സുരേഷിനേയും എന്‍ ഐ എ ഓഫീസിലെത്തിച്ചു. ഇരുവരേയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഇന്ന് രാവിലെ തന്നെ എത്തിയിരുന്നു. കേസില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ എന്‍ഐഎ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സ്വപ്നയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്നുള്ള കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
നിലവില്‍ സ്വപ്ന സുരേഷും കേസിലെ മറ്റുപ്രതികളുമായി ശിവശങ്കറിനുള്ള ബന്ധമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അതായത് കള്ളക്കടത്ത് സംഘത്തിന് ഏതെങ്കിലും തരത്തിലുള്ള സഹായം ശിവശങ്കര്‍ ചെയ്തു കൊടുത്തിട്ടുണ്ടോ എന്നും അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. എന്നാല്‍ സ്വപ്ന സുരേഷുമായി വ്യക്തിപരമായ ബന്ധം മാത്രമാണ് ഉള്ളതെന്നാണ് ശിവശങ്കര്‍ നല്‍കിയ മൊഴി. ഡിജിറ്റല്‍ തെളിവുകളില്‍ നിന്ന് ഇതിന് വിരുദ്ധമായ ചില കാര്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയതായാണ് സൂചന.










