മഞ്ചേശ്വരം: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീന്‍ അറസ്റ്റില്‍. കാസര്‍ഗോഡ് എസ്.പി ഓഫീസില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചന്ദേര പോലീസ് സ്‌റ്റേഷനില്‍ രജിസറ്റര്‍ ചെയ്ത നാല് കേസിലാണ് അറസ്റ്റ്. 420,34 വകുപ്പുകള്‍ പ്രകാരമാണ് കമറുദ്ദീന്റെ അറസ്റ്റ്.
കമറുദ്ദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണത്തലവന്‍ അറിയിച്ചു. നിക്ഷേപകരുടെ 13 കോടി തട്ടിയെടുത്തെന്ന് അന്വേഷണസംഘം കണ്ടെത്തി. ആകെ 115 കേസുകളാണ് കമറുദ്ദീനെതിരെയുള്ളത്. ഇതില്‍ 77 കേസുകളാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.